Wednesday, March 11, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

ആടുജീവിതം ജനപ്രിയ ചിത്രം: തിളങ്ങി ഉർവ്വശിയും പൃഥ്വിരാജും ബ്ലെസിയും; 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2 years ago
in Kerala
0
ആടുജീവിതം ജനപ്രിയ ചിത്രം: തിളങ്ങി ഉർവ്വശിയും പൃഥ്വിരാജും ബ്ലെസിയും; 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നത് ഒരേ ദിവസമാണ്. സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സിനിമയുടെ വിവിധ മേഖലകളിലായി 36 ഇനങ്ങളിലാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.

ബ്ലെസി – ബെന്യാമിൻ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം ആണ് ജനപ്രിയ ചിത്രം. ഒട്ടേറെ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച അഡാപ്റ്റേഷവനും ആടുജീവിതത്തിലൂടെ ബ്ലെസി സ്വ്നതമാക്കി. മികച്ച നടിയായി ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് താരങ്ങളാണ്. ഉർവ്വശിയും ബീന ആർ ചന്ദ്രനും പുരസ്കാരം പങ്കിടും.

ഇതിന് പുറമെ മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന കാതൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലൂടെ പുതുമുഖതാരം ഗോകുൽ കെ ആറിനും പുരസ്കാരം നേടാനായി. ഒൻപത് പുരസ്കാരമാണ് ആടുജീവിതത്തിന് ലഭിച്ചത്.

മലയാള സിനിമയിലേയ്ക്ക് നീണ്ട കാലത്തിന് ശേഷമാണ് ഉർവ്വശി എത്തുന്നത്. ഏറെ പ്രേക്ഷക പ്രശംസയും സ്വന്തമാക്കിയ ചിത്രം ഉള്ളൊഴുക്കിലൂടെയാണ് ഉർവ്വശിയിലേയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. തടവ് എന്ന ചിത്രത്തിലൂടെയാണ് ബീന ആർ ചന്ദ്രനെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

ഗഗനാചാരി’ക്ക് പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചു.
മികച്ച ചലച്ചിത്ര ഗ്രന്ഥം- മഴവിൽ കണ്ണിലൂടെ മലയാള സിനിമ.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- റോഷൻ മാത്യു, സുമംഗല

മികച്ച ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി, ശരത് മോഹൻ
മികച്ച പിന്നണി ഗായിക- ആൻ ആമി, ഗായകൻ- വിദ്യാധരൻ മാസ്റ്റർ
മികച്ച സംഗീത സംവിധായകൻ ജസ്റ്റിൻ വർഗ്ഗീസ്( ചിത്രം- ചാവേർ)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)-മാത്യൂസ് പുളിക്കൽ(കാതൽ)
മികച്ച അവംലബിത തിരക്കഥ- ബ്ലസ്സി(ആടുജീവിതം)

ബാലതാരം- തെന്നൽ അഭിലാഷ്(ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച കഥാകൃത്ത്-ആദർശ് സുകുമാരൻ(കാതൽ)
ബാലതാരം(ആൺ)-അവ്യുക്ത് മേനോൻ(പാച്ചുവും അത്ഭുതവിളക്കും)
സ്വഭാവ നടി-ശ്രീഷ്മ ചന്ദ്രൻ
സ്വഭാവ നടൻ-വിജയരാഘവൻ(പൂക്കാലം)

മികച്ച നടി- ഉർവ്വശി, ബീന ആർ ചന്ദ്രൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ- പൃഥ്വിരാജ്(ആടുജീവിതം)
മികച്ച സംവിധായകൻ ബ്ലസി(ആടുജീവിതം)മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട
മികച്ച ചിത്രം കാതൽ

ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.

വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് നാളത്തേത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, ബ്ര​ഹ്മാസ്ത്ര, മഹാൻ, പൊന്നിയൻ സെൽവൻ എന്നിവയാണ് പ്രധാനമായും ദേശീയ ചലച്ചിത്ര അക്കാദമിയുടെ പട്ടികയിലുള്ള ചിത്രങ്ങൾ.

Tags: FEATUREDkerala state award
Previous Post

ഇന്ത്യയുടെ എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയകരം

Next Post

2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും – ​ഗീത ​ഗോപിനാഥ്

Next Post
2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും – ​ഗീത ​ഗോപിനാഥ്

2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും - ​ഗീത ​ഗോപിനാഥ്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.