ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സിന് ശേഷം തിരികെ ഇന്ത്യയിലെത്തി. താരത്തിന് ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്. ഓരോ ഇന്ത്യക്കാരുടേയും സ്വർണമെഡൽ പ്രതീക്ഷയാണ് വെറും 100 ഗ്രാമിൽ തകർന്നുപോയത്. എന്നാൽ മെഡലിനും അപ്പുറം വിനേഷിൻ്റെ പ്രയത്നത്തെ വിലമതിക്കുകയാണ് ജനങ്ങൾ.
വിനേഷ് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ, ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വൻതോതിൽ തടിച്ചുകൂടിയിരുന്നു. മുൻ ഗുസ്തി താരം സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും ചേർന്ന് പാരീസ് ഗെയിംസ് താരത്തെ ആലിംഗനം ചെയ്തുകൊണ്ട് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ വിനേഷിനെ സ്വാഗതം ചെയ്തു. വികാരനിർഭരമായ നിമിഷത്തിൽ, വിനേഷും സഖി മാലിക്കും വിമാനത്താവളത്തിന് പുറത്ത് ആലിംഗനം ചെയ്യുമ്പോൾ കണ്ണീർ ഒതുക്കുന്നത് കാണാമായിരുന്നു.
വിരമിക്കൽ പ്രഖ്യാപിക്കുന്നതിൽ നിന്നും യു ടേൺ എടുത്തിരിക്കുകയാണ് താരം. 2032 വരെ വിനേഷ് തന്റെ കായിക രംഗത്ത് തുടർന്നേക്കും. സോഷ്യൽ മീഡിയയിൽ വിനേഷ് പങ്കുവെച്ച വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

