The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; ‍ഇന്റിമേറ്റ് സീനിന് 17 റീടേക്ക് – ചുഷണം ചെയ്യുന്നത് സൂപ്പർതാരങ്ങളുൾപ്പെടെ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Neethu Newzon by Neethu Newzon
Aug 19, 2024, 04:04 pm IST
in Kerala
FacebookWhatsAppTwitterTelegram

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.

തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തിൽ അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്. സിനിമയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് ഇങ്ങനെ തുടങ്ങുന്നു.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്. ഒരു പെൺകുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്.

ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാൽ ആ നിമിഷം സിനിമാ മേഖലയിൽ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല. ഉന്നതർ ചെയ്തുകൂട്ടിയ കാര്യങ്ങൾ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തിൽ വേദനിപ്പിക്കുന്നത്. നടിമാരുടെ മുറിയുടെ വാതിലുകളിൽ മുട്ടുന്നത് പതിവാണ്. മലയാള ചലച്ചിത്ര വ്യവസായം പുരുഷന്മാരായ ചില നിർമാതാക്കളുടെയും സംവിധായകരുടെയും അഭിനേതാക്കളുടെയും നിയന്ത്രണത്തിലാണ്.

അവർ മലയാളം സിനിമാ വ്യവസായത്തെ മുഴുവൻ നിയന്ത്രിക്കുകയും, സിനിമയിൽ പ്രവർത്തിക്കുന്ന മറ്റ് വ്യക്തികളെ ഭരിക്കുകയും ചെയ്യുന്നു. പരാതി കൈകാര്യം ചെയ്യാൻ ഐസിസിയിൽ പ്രവർത്തിക്കുന്നവരെ അവർ ആവശ്യപ്പെടുന്ന രീതിയിൽ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഐസിസിയുടെ ഭാഗമായവരിൽ ആരെങ്കിലും അധികാരത്തിലുള്ളവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ ഭാവി നശിപ്പിക്കുകയോ അവരെ സിനിമയിൽ നിന്ന് തുടച്ചുനീക്കുകയോ ചെയ്യുന്നു.

സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉൾപ്പടെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെയെല്ലാം തുടച്ചുനീക്കും.ചാൻസ് ലഭിക്കാൻ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Tags: FEATUREDhema commission report
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies