The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്, സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടത് സിനിമ സംഘടനകൾ’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് വിനയൻ

Neethu Newzon by Neethu Newzon
Aug 20, 2024, 08:11 am IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയൻ. തൊഴിൽ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയൻ ഫേസ്ബുക്കിലൂടെ വീണ്ടും പറയുന്നു. ഇത് കാലത്തിൻ്റെ കാവ്യനീതിയാണ്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്നവർ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് ഒന്ന് നോക്കണമെന്നും നിങ്ങളുടെ മുഖം വികൃതമല്ലേയെന്നും വിനയൻ ചോദിച്ചു.

വിനയൻ പങ്കുവെച്ച പോസ്റ്റ്
ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ.. നിങ്ങളുടെ മുഖം വികൃതമല്ലേ…?
സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിൻ്റെ പ്രഥമ കടമ സംഘടനകൾക്കാണ്.. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിൻ്റെ മാഫിയാ വൽക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഡനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം.

വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിൻ്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിൻ്റെ പേരിൽ എൻ്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.. ഏതു പ്രമുഖൻ്റേയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂണിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിൻ്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിൻ്റേയും വേലിയേറ്റം മലയാള സിനിമയേ കൂടുൽ മലീമസമാക്കാൻ തുടങ്ങിയത്?

2008 ജൂലൈയിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി.. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയൻ്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിൻ്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി..കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു.. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു.. പക്ഷേ സത്യം എൻ്റെ ഭാഗത്തായിരുന്നു.. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്..

ഫെഫ്കയുൾപ്പടെ മറ്റു സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷ പെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എൻ്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു.. പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയാ വൽക്കരണത്തിനും എതിരെ വന്ന ആ സുപ്രീം കോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമർശിക്കുന്നതിൻ്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിൻ്റെ കാവ്യ നീതിയാണ്.. മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂണിയർ ആർട്ടിസ്ററുകൾക്കു വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു.. ജുണിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജൻ്റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു..

അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽ പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു..
എന്നിട്ട് ഇപ്പോ നടക്കുന്നതു പോലെ അവർക്ക് ഇഷ്ടാനിഷ്ടം പെരുമാറാൻ കൂട്ടുനിൽക്കുന്ന ഒരു സംഘടനയേ അവരു തന്നെ കാശുകൊടുത്ത് സ്പോൺസർ ചെയ്ത് ഉണ്ടാക്കി.. ഇതല്ലായിരുന്നോ സത്യം..? നമ്മുടെ സിനിമാ പ്രമുഖർക്ക് നെഞ്ചത്തു കൈവച്ച് ഇതു നിഷേധിക്കാൻ പറ്റുമോ? ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെൻകിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ?

Tags: director vinayanFEATUREDhema commission reportmalayalam filim industry
ShareSendTweetShare

Related News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലയാളത്തിൻ്റെ വിട…. തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

മലയാള സിനിമയുടെ  ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത്  ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies