തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ സേവനകാലാവധി ആഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.
വി വേണുവിന്റെ ജീവിത പങ്കാളി കൂടിയാണ് ശാരദ മുരളീധരൻ. ഇരുവരും 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. ഭർത്താവിൽ നിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്.നേരത്തേയും ദമ്പതികൾ ചീഫ് സെക്രട്ടറിമാരായായിട്ടുണ്ട്. വി രാമചന്ദ്രൻ പത്മാ രാമചന്ദ്രൻ, ബാബു ജേക്കബ് ,ലിസി ജേക്കബ് എന്നിവരെല്ലാം ചീഫ്സെക്രട്ടറിമാരായ ദമ്പതിമാരാണ്.
സംസ്ഥാനത്തെ അൻപതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരൻ.

