വാഴ്‌സോ: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 250 മില്യൺ ഇന്ത്യക്കാരെ നമ്മൾ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റി എന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇന്ത്യയുടെ പരിവർത്തനത്തിൻ്റെ വേഗതയെയും വ്യാപ്തിയെയും കുറിച്ച് പോളണ്ടിലെ പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 250 മില്യൺ എന്ന സംഖ്യ ഫ്രാൻസ്, ജർമ്മനി , യു കെ എന്നിവയുടെ ജനസംഖ്യയേക്കാൾ അധികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത് കൂടാതെ ദരിദ്രരായ ആൾക്കാർക്ക് വേണ്ടി 40 മില്യൺ അടച്ചുറപ്പുള്ള വീടുകൾ നമ്മൾ നിർമ്മിച്ചു കൊടുത്തു. അത് കൂടാതെ 30 മില്യൺ വീടുകൾ നിർമ്മിക്കാൻ പോവുകയാണ്. അഥവാ ഇന്ന് പോളണ്ടിൽ മുപ്പത് മില്യൺ വീടുകളാണ് ഉള്ളതെങ്കിൽ നമ്മൾ കഴിഞ്ഞ 10 വർഷം കൊണ്ട് മൂന്ന് പുതിയ പോളണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഉയർന്ന കരഘോഷത്തോടെ മോദിയുടെ വാക്കുകൾ സ്വീകരിച്ച ഇന്ത്യൻ പ്രവാസ സമൂഹം, മോദി മോദി എന്ന് ആർപ്പു വിളിച്ചു.
Discussion about this post