കേവ് : റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യ നിഷ്പക്ഷതയോ നിസ്സംഗതയോ പുലർത്തുന്നില്ലെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ, ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യ നിഷ്പക്ഷമല്ലെന്നും ഇന്ത്യ സമാധാനത്തിനു വേണ്ടിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനായുള്ള ശ്രമങ്ങളിൽ സജീവമായ സംഭാവനകൾ നൽകാൻ ന്യൂഡൽഹി തയ്യാറാണെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.സമാധാനത്തിന് സംഭാവന നൽകുന്ന നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് എല്ലാ പങ്കാളികളും തമ്മിലുള്ള പ്രായോഗിക ഇടപെടലിന്” പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി ജയശങ്കർ വ്യക്തമാക്കി.
വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പുനർനിർമിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും മോദിയും സെലൻസ്‌കിയും അന്തർ സർക്കാർ കമ്മീഷനെയും ചുമതലപ്പെടുത്തി. വ്യാപാരം, സാമ്പത്തിക പ്രശ്നങ്ങൾ, പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.
Discussion about this post