ന്യൂഡൽഹി: ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയോടെ ഭൂമിയ്ക്ക് അരികിൽ എത്തും. നാളെ രാവിലെ 6.25 ഓടെയാകും ഇത് ഭൂമിയിക്ക് തൊട്ടരികിൽ ആയി എത്തുക. ഞായറാഴ്ചവരെയുള്ള ദിവസങ്ങളിൽ ബാക്കിയുള്ള ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്കരികിലേക്ക് എത്തുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
2020 ആർഎൽ എന്ന് പേര് നൽകിയിരുന്ന ഛിന്നഗ്രഹം ആണ് നാളെ ഭൂമിയ്ക്ക് അരികിൽ എത്തുന്നത്. 110 അടിയാണ് ഇതിന്റെ വലിപ്പം. വലിയ വിമാനത്തിന്റെയത്ര വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്നും 4.68 മില്യൺ കിലോ മീറ്റർ അകലത്തിലൂടെ കടന്നുപോകാമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണിയാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. എങ്കിലും ഭൂമിയിലേക്ക് ഇടിച്ചിറങ്ങാനുള്ള സാദ്ധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ ഇതിന്റെ നീക്കങ്ങൾ ഗവേഷകർ വിലയിരുത്തുകയാണ്.
Discussion about this post