കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണിൽ വെള്ളം കയറി, ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെ ആറ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. വയനട് ഉരുൾപൊട്ടൽ ഉണ്ടായ ഘട്ടത്തിൽ തന്നെയാണ് വിലങ്ങാടും ദുരന്തം സംഭവിക്കുന്നത്.
നിലവിൽ മഴയ്ക്ക് അൽപം ശമനമുണ്ടായിട്ടുണ്ട്. എന്നാൽ അത് ആശ്വാസത്തിന് വകയുണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. അപകടകരമായ നിലയിൽ തുടരുന്നവർ എത്രയും വേഗം അധികൃതരെ വിവരം അറിയിച്ച് സിരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങേണ്ടതാണ്. നിലവിൽ ക്യാമ്പിനുള്ള സൌരകര്യം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
Discussion about this post