കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. സംഘടനയിൽ പൊട്ടിത്തഎറിയുണ്ടായതിനെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ എല്ലാവരും രാജിവയ്ക്കുകയായിരുന്നു.
അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് ലൈംഗികാരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് സ്വമേധയാ രാജിവച്ചത്.

