കൊച്ചി; കൊച്ചി ഷിപ്പ് യാർഡിൽ എൻഐഎ പരിശോധന. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പൽശാലയിൽ പരിശോധന നടക്കുന്നത്.
വിശാഖപട്ടണത്തെ ഒരു ചാരവൃത്തികേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊച്ചിയിലെ ചില ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് യൂണിറ്റ് നേരിട്ടെത്തി പരിശോധന നടത്തുന്നത്.
ഒരു ജീവനക്കാരനെ ചോദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇയാൾ കപ്പൽശാലയിലെ തന്ത്രപ്രധാനമായ ചിത്രങ്ങൾ എടുത്ത് വിശാഖപട്ടണത്ത് നേരത്തെ അറസ്റ്റിലായ വ്യക്തിയ്ക്ക് ചോർത്തി എന്നാണ് വിവരം. എറണാകുളം പോലീസ് ഈ വിഷയത്തിൽ നേരത്തെ കേസ് എടുത്തിരുന്നു.
കൊച്ചി കപ്പൽശാലയിൽ രണ്ട് വർഷം മുൻപ് അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി ജോലി ചെയ്തിരുന്നു. ഇയാൾ കപ്പൽശാലയിലെ പ്രതിരോധ രഹസ്യങ്ങൾ വിദേശരാജ്യങ്ങൾക്ക് ചോർത്തിയോ എന്ന് സംശയമുണ്ട്.
Discussion about this post