ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിന് മോദി സർക്കാരിന്റെ സമ്മാനം. പാലക്കാട് സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചു. 3,806 കോടി രൂപയുടെ പദ്ധതിയാണ് പാലക്കാട് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. പദ്ധതി അയൽ ജില്ലകൾക്കും ഗുണം ചെയ്യും.
പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റിവരിക. സേലം- കൊച്ചി ദേശീയപാതയോട് ചേർന്നാണ് ഈ പ്രദേശം. ഇന്ന് ചേർന്ന യോഗത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനം. രാജ്യത്ത് 12 സ്മാർട് സിറ്റികൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഒന്നാണ് പാലക്കാട് വരുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കേന്ദ്രസർക്കാരിന്റെ വികസിത് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് സ്മാർട് സിറ്റികൾ ആവിഷ്‌കരിക്കുന്നത്.
കേരളത്തിന് പുറമേ ഉത്തർപ്രദേശ്, പഞ്ചാബ്, ആന്ധ്രാ, രാജസ്ഥാൻ, ബിഹാർ, ഉത്തരാഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് സ്മാർട് സിറ്റിയുള്ളത്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി സ്മാർട് സിറ്റിയ്ക്കായി 28,602 കോടി രൂപയാണ് കേന്ദ്രം ചിലവിടുന്നത്.
Discussion about this post