മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിൽ. വധവൻ തുറമുഖ പദ്ധതിയ്ക്ക് തറക്കല്ലിടും. ഗ്ലോബൽ ഫൈൻടെക് ഫെസ്റ്റിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്ന് രാവിലെ 11 മണിയോടെയാണ് തുറമുഖത്തിന് പ്രധാനമന്ത്രി തറക്കല്ലിടുക. 76,000 കോടി രൂപയുടെ പദ്ധതിയാണ് ഇത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖമാണ് ഇവിടെ നിർമ്മിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വധവൻ തുറമുഖം ആഗോള തുറമുഖ വ്യാപാര കേന്ദ്രമായി മാറുമെന്നാണ് സൂചന.
തുറമുഖത്തിന്റെ തറക്കല്ലിടൽ കർമ്മത്തിന് പിന്നാലെ 218 ഫിഷറീസ് പദ്ധതിയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. 1560 കോടി രൂപയുടെ പദ്ധതികളാണ് ഇത്. തീരമേഖലയിലെ സൗകര്യവികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി മത്സ്യബന്ധന മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽഅവസരങ്ങളും സൃഷ്ടിക്കപ്പെടും.
ഇതിന് ശേഷം പ്രധാനമന്ത്രി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലേക്ക് പോകും. ഇവിടെയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നടക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി പരിപാടിയിൽ സംസാരിക്കും. പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയും നാഷണൾ പേയ്‌മെന്റ്ക് കോർപറേഷൻ ഓഫ് ഇന്ത്യയും ഫിൻടെക് കൺവെർജൻസ് കൗൺസിലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post