കണ്ണൂർ: അഴീക്കോട് വെള്ളക്കളിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെയുള്ള വധശ്രമകേസിൽ അർജുൻ ആയങ്കി അടക്കം എട്ട് സി പി എം പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷയാണ് ലഭിച്ചിട്ടുള്ളത്.
2017ൽ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ കൂടാതെ 7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ് കോടതിയുടേതാണ് വിധി. അഴീക്കോട് വെള്ളക്കൽ ഭാഗത്ത് നിധിൻ, നിഖിൽ എന്നീ രണ്ട് ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
വധിക്കാനെന്ന ഉദ്ദേശത്തിൽ വടിവാളുകൊണ്ടും ഇരുമ്പുവടികൊണ്ടും ഇവരെ പരിക്കേൽപിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഞ്ചുവർഷം തടവും 25000 രൂപ പിഴയുമാണ് അടക്കേണ്ടത് . അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Discussion about this post