The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ADGP ക്കെതിരെ പരസ്യമായി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Neethu Newzon by Neethu Newzon
Sep 2, 2024, 11:34 am IST
in Kerala
FacebookWhatsAppTwitterTelegram

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ അതിൻ്റെ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.

അതേസമയം പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുന്നതിനിടെ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും കൂട്ടിച്ചേ‍ർത്തു.

കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാ​ഗം മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. സത്യസന്ധതയോടെ പ്രവ‍ർത്തിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും. സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‌

പി വി അൻവർ എംഎൽഎയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്.

എഡിജിപി എം ആർ അജിത്ത് കുമാർ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോൾ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അൻവർ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോണ് കോളുകൾ എം ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ചോർത്തുന്നുണ്ടന്നും പിവി അൻവർ ആരോപിച്ചിരുന്നു.‌

Tags: ADGPFEATUREDpv anwar mla
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

Betano Application: Tais Como Baixar O Aplicativo E Arriesgar Pelo Celular

Betano Application: Como Baixar O Betano Apk Em 2025?

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies