കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ തിങ്കളാഴ്ച ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാബൂളിലെ തെക്കുപടിഞ്ഞാറൻ ഖലാ ബക്തിയാർ പരിസരത്താണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.
മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. 13 പേർക്കാണ് ചാവേർ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് അന്വേഷണം നടക്കുകയാണ്. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.
ഭരണകക്ഷിയായ താലിബാൻ്റെ പ്രധാന എതിരാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ അഫിലിയേറ്റ്, രാജ്യത്തുടനീളമുള്ള സ്കൂളുകൾ, ആശുപത്രികൾ, പള്ളികൾ, ഷിയാ പ്രദേശങ്ങൾ എന്നിവയ്ക്ക് നേരെ മുമ്പ് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Discussion about this post