കനത്ത വരൾച്ചയും പട്ടിണിയും നേരിടുന്ന തെക്കേ അമേരിക്കൻ രാജ്യമാണ് ആഫ്രിക്ക. രൂക്ഷമായ പട്ടിണി പരിഹരിക്കാൻ വന്യമൃഗങ്ങളെ കൊന്നു തിന്നാൻ തീരുമാനിച്ചിരിക്കുകയാണ് നമീബിയൻ സർക്കാർ. ഓഗസ്റ്റ് 29നാണ് നമീബിയൻ സർക്കാർ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
83 ആനകൾ ഉൾപ്പെടെ 723 വന്യമൃഗങ്ങളെ കൊന്നൊടുക്കാനാണ് രാജ്യം പദ്ധതിയിടുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. മാംസം ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് നമീബിയൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നത് നമീബിയകാർക്ക് പുതുമയുള്ള കാര്യമല്ല. സീബ്ര, ഇംപാല പോലുള്ള ചില മൃഗങ്ങളെയെങ്കിലും പ്രദേശത്തെ ആളുകൾ ഭക്ഷിക്കാറുണ്ടെന്നാണ് നമീബിയൻ സർക്കാരിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനകം, കുറഞ്ഞത് 157 മൃഗങ്ങളെയെങ്കിലും കൊന്നതായും അവയിൽ നിന്ന് ഏകദേശം 63 ടൺ മാംസം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കൊടും വരൾച്ച തെക്കേ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 68 ദശലക്ഷം ജനങ്ങളെ ബാധിച്ചെന്നാണ് കണക്ക്. 2024ന്റെ തുടക്കത്തിൽ ആരംഭിച്ച വരൾച്ച കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് വഴുതിവീണു. സിംബാബ്വെ, സാംബിയ, മലാവി, ലെസോതോ എന്നിവിടങ്ങളിലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാണ്.

