ബ്രൂണെ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണെയിലെത്തി. ബന്ദർ സെരി ബെഗവാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ബ്രൂണെ ഭരണകൂടം നൽകിയത്.
നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങൾക്ക് തുടക്കം കുറിക്കാൻ പോവുകയാണ്. പ്രത്യേകിച്ച് വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്. വിമാനത്താവളത്തിൽ എന്നെ സ്വീകരിച്ചതിന് കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഹാജി അൽ മുഹ്തദി ബില്ലയോട് താൻ നന്ദി പറയുന്നു എന്ന് മോദി എക്‌സിൽ കുറിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.
ബ്രൂണെ സന്ദർശനത്തിന് ശേഷം, സെപ്റ്റംബർ 4 , 5 രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി സിംഗപ്പൂരിലേക്ക് പോകും. ഈ സമയത്ത് അദ്ദേഹം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി ചർച്ച നടത്തും. പ്രതിരോധം, വ്യാപാരം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Discussion about this post