തൃശൂർ: ജയിലിൽ കഴിയുന്ന മകന് കഞ്ചാവുമായെത്തിയ അമ്മ പിടിയിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഹരികൃഷ്ണനെ കാണാനാണ് അമ്മ കഞ്ചാവുമായി എത്തിയത്.
കഞ്ചാവുമായി ലത ജയിലിലെത്തുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്ന് 80 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. മുമ്പും ഇത്തരത്തിൽ കഞ്ചാവ് ജയിലിനുള്ളിൽ എത്തിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post