തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 – 4 ദിവസം ഇടവേളകളോട് കൂടിയ സാധാരണ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാതീരത്തിന് മുകളിലുള്ള ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
രാജസ്ഥാന് മുകളിലുള്ള ന്യൂനമർദ്ദവും അറബിക്കടലിൽ ഒമാൻ തീരത്തിന് സമീപമുള്ള ന്യൂന മർദ്ദവും ചക്രവാതച്ചുഴികളായി ശക്തി കുറഞ്ഞു. ഇതിൻറെ ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് ഞായറാഴ്ചയാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ എട്ടിന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഈ കാലവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ കണ്ണൂർ പന്ത്രണ്ടാമതാണ്. മാഹി പതിനാറാമതും കാസർകോട് 23ാമതുമാണ് പട്ടികയിൽ. ജ്യത്ത് കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ മുന്നിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽ ആണ്.
Discussion about this post