തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ ഐ.ജി.ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു. 360 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ലക്ഷ്മൺ സർവീസിൽ തിരിച്ചെത്തുന്നത്. പോലീസ് ട്രെയിനിങ് ഐ.ജി. ആയാണ് പുതിയ നിയമനം.
സർക്കാർ അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ ലക്ഷ്മണിനെ തിരിച്ചെടുക്കാമെന്ന് സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ നേരത്തെ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്. പുരാവസ്തുകേസിൽ ക്രെെം ബ്രാഞ്ചിൻ്റെ അന്വേഷണം അവസാനിപ്പിച്ചിരുന്നു.
പുരാവസ്തു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. മുൻ ഡിഐജി എസ്.സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണു കുറ്റപത്രം. പക്ഷേ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിനു തെളിവില്ലെന്നാണു കോടതിയെ അറിയിച്ചത്.
മോൻസന്റെ ഇടപാടുകളിൽ ലക്ഷ്മണ നേരിട്ടു പങ്കാളിയായതോടെയാണു കേസിൽ പ്രതിയായത്. മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നു 2021 നവംബറിൽ ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു. 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തെങ്കിലും സെപ്റ്റംബറിൽ വീണ്ടും സസ്‌പെൻഡ് ചെയ്തു.
Discussion about this post