പൂനെ: ആരും സ്വയം ദൈവമെന്ന് വിചാരിക്കരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഒരാളുടെ പ്രവർത്തനങ്ങൾ കണ്ട് ജനങ്ങളാണ് അവരെ ദൈവമെന്ന് വിളിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവമെന്ന് വിളിക്കുകയല്ല വേണ്ടതെന്നും മോഹൻ ഭഗവത് പറഞ്ഞു.
കഴിയുന്നത്ര ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തനങ്ങൾ നടത്തണം. തിളങ്ങുകയോ വേറിട്ടുനിൽക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവർക്കും ആദരണീയ വ്യക്തികളാകാമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. എന്നാൽ, നമ്മൾ ആ തലത്തിലേക്ക് എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മളല്ല, മറ്റുള്ളവരാണ്.
സ്വയം ദൈവമെന്ന് ആരും വിചാരിക്കരുമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. മണിപ്പൂരിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിച്ച ശങ്കർ ദിനകർ കാനെയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻ ഭഗവതിന്റെ പ്രതികരണം.
“നമ്മുടെ ജീവിതത്തിൽ കഴിയുന്നത്ര നല്ല പ്രവൃത്തികൾ ചെയ്യാൻ നാം ശ്രമിക്കണം. തിളങ്ങുകയോ വേറിട്ടുനിൽക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവർക്കും ആദരണീയ വ്യക്തികളാകാം. എന്നാൽ നമ്മൾ ആ തലത്തിൽ എത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നത് നമ്മളല്ല, മറ്റുള്ളവരാണ്. നമ്മൾ ദൈവമായി എന്ന് പ്രഖ്യാപിക്കരുത്,” ഭഗവത് പറഞ്ഞു.
മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ, ബുദ്ധിമുട്ടാണ് കാര്യങ്ങളെന്ന് ഭഗവത് പറഞ്ഞു. “സുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ല. ഇവരുടെ സുരക്ഷ സംബന്ധിച്ച് നാട്ടുകാർക്ക് സംശയമുണ്ട്. ബിസിനസ്സിനോ സാമൂഹിക പ്രവർത്തനത്തിനോ അവിടെ പോയവർക്ക്, സാഹചര്യം കൂടുതൽ വെല്ലുവിളിയാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിലും ആർഎസ്എസിൻ്റെ സന്നദ്ധപ്രവർത്തകർ ഉറച്ചുനിൽക്കുകയും ഇരു വിഭാഗങ്ങളെയും സേവിക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, ”ഭാഗവത് പറഞ്ഞു.
മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം വലിയ തോതിൽ ആളപായത്തിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും കാരണമായി. സംഘ സന്നദ്ധപ്രവർത്തകർ സംസ്ഥാനം വിട്ടുപോകുകയോ വെറുതെയിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭഗവത് ഊന്നിപ്പറഞ്ഞു. പകരം, അവർ സാധാരണ നില പുനഃസ്ഥാപിക്കാനും രണ്ട് ഗ്രൂപ്പുകൾക്കിടയിലുള്ള പിരിമുറുക്കം കുറയ്ക്കാനും ദേശീയ ഐക്യബോധം പ്രോത്സാഹിപ്പിക്കാനും സജീവമായി പ്രവർത്തിക്കുന്നു.
“എൻജിഒകൾക്ക് എല്ലാം കൈകാര്യം ചെയ്യാൻ കഴിയില്ല, പക്ഷേ സംഘത്തിന് കഴിയുന്നതെല്ലാം ചെയ്യുന്നു..നാട്ടുകാരിൽ നിന്നാണ് ഈ വിശ്വാസമുണ്ടായതെന്ന് ഭഗവത് പറഞ്ഞു.
Discussion about this post