Thursday, February 12, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു; സിംഗപ്പൂർ, ബ്രൂണൈ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി

1 year ago
in India
0
സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു; സിംഗപ്പൂർ, ബ്രൂണൈ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി :സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

സിംഗപ്പൂരിലെ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും അവരുടെ പ്രതിനിധികളും ഉഭയകക്ഷി ചർച്ച നടത്തി. ഇരു നേതാക്കളും അവരുടെ ചർച്ചയിൽ ഇന്ത്യ-സിംഗപ്പൂർ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി അവലോകനം ചെയ്തു. ഇതിനെത്തുടർന്ന്, ഡിജിറ്റൽ സാങ്കേതികവിദ്യ, അർദ്ധചാലകങ്ങൾ, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഇരുപക്ഷവും നാല് ധാരണാപത്രങ്ങൾ കൈമാറുകയും ചെയ്തു.

ചർച്ചകൾക്ക് ശേഷം സിംഗപ്പൂർ പ്രധാനമന്ത്രിയെ മോദി ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം പ്രധാനമന്ത്രിയുടെ ക്ഷണം തൽക്ഷണം സ്വീകരിക്കുകയും ചെയ്തു. സിംഗപ്പൂരിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി ബ്രൂണെയിലും ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി ബന്ദർ സെരി ബെഗാവാനിലെ ഇസ്താന നൂറുൽ ഇമാനിൽ ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുകയും ചെയ്തു.

സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഞങ്ങളുടെ ചർച്ചകൾ വിശാലവും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികളും ഉൾക്കൊള്ളുന്നതായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: back to indiaFEATUREDPM Modi
Previous Post

‘എസ്‍പി സുജിത് ദാസ് ബലാത്സം​ഗം ചെയ്തു, മുഖ്യമന്ത്രിയെ വിളിക്കുന്നത് പിണറായി അങ്കിൾ’; ആരോപണവുമായി വീട്ടമ്മ

Next Post

‘ആർട്ടിക്കിൾ 370 ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല’; ജമ്മു കശ്മീരിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

Next Post
‘ആർട്ടിക്കിൾ 370 ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല’; ജമ്മു കശ്മീരിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

'ആർട്ടിക്കിൾ 370 ചരിത്രമാണ്, ഒരിക്കലും തിരിച്ചുവരില്ല'; ജമ്മു കശ്മീരിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.