The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

ബിജെപിയുടെ എത്ര ചെറിയ സ്ഥാനാർത്ഥി വിചാരിച്ചാലും വിനേഷിനെ തോൽപ്പിക്കാം; ആത്മവിശ്വാസത്തിൽ ബ്രിജ്ഭൂഷൺ സിംഗ്

Neethu Newzon by Neethu Newzon
Sep 7, 2024, 10:57 am IST
in India
FacebookWhatsAppTwitterTelegram

ഛണ്ഡീഗഢ്: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പ്രതിഷേധങ്ങൾ പെൺമക്കൾക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു.

ചെറിയ സ്ഥാനാർത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്‌റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷൺ പങ്കുവെച്ചു. ‘ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോൽക്കും. പാർട്ടി നിർദേശം ലഭിച്ചാൽ ഹരിയാന തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിർ സ്ഥാനാർത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താൻ തയ്യാറാണ്’, ബ്രിജ്ഭൂഷൺ വ്യക്തമാക്കി.

‘വിനേഷും ബജ്‌റംഗ് പൂനിയയും മുന്നിൽ നിന്ന് നയിച്ച പ്രതിഷേധം കോൺഗ്രസ് ഗൂഢോലോചയിൽ ഉരുത്തിരിഞ്ഞതാണ്. പ്രതിഷേധങ്ങൾക്ക് മുമ്പ് എന്നോടൊപ്പം സെൽഫിയെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് താരങ്ങളും പുരോഹിതന്മാരും എനിക്കൊപ്പം സെൽഫിയെടുക്കുന്നു. വനിതാ ഗുസ്തിതാരങ്ങൾ എനിക്കെതിരെ ആരോപണം ഉന്നയിച്ച ഘട്ടത്തിൽ തന്നെ പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയാണെന്ന് ഞാൻ ചൂണ്ടികാട്ടിയിരുന്നു. ഞാൻ ഫെഡറേഷൻ പ്രസിഡന്റായി വന്നശേഷമാണ് ഗുസ്തിക്ക് ജനകീയത ലഭിച്ചതും അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും ഇന്ത്യൻ താരങ്ങൾ മെഡൽ ഉറപ്പിക്കാൻ തുടങ്ങിയതും’, ബ്രിജ്ഭൂഷൺ പ്രതികരിച്ചു. വിദേശത്തടക്കം താരങ്ങളെ ബ്രിജ്ഭൂഷൺ ലൈംഗീകമായി ഉപദ്രപിച്ചുവെന്നായിരുന്നു താരങ്ങളുടെ ആരോപണം. ഇതിന് പിന്നാലെ ബ്രിജ്ഭൂഷണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധവും നടന്നിരുന്നു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. ഇന്നലെയാണ് വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്.

 

Tags: brijbhushan sharan singhFEATUREDVinesh Phogat
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Zaloguj Się I Zgarnij Czterysta Pln Bonusu

Oficjalne Kody Atrakcyjne I Lista Bonusów

Bizzo Casino Nadprogram Code Kwiecień 2025 ⭐️ Top!

Logowanie W Vulkan Vegas Casino 651: Zaloguj Się W Kasyno Internetowego

Szyfr Promocji Vulkan Vegas Casino: Bonusy I Zniżki

Graj I Wygrywaj Duże Pieniądze W Bezkonkurencyjnym Kasynie Online!

Bmw55 Bookmaker On-line Online Casino Official Site

Welcome To Uptown Only Ones Best Online Casino!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies