പുത്തൻ അപ്‌ഡേറ്റുമായി ജനപ്രിയ സേസാഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റഗ്രാം. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾക്കെന്ന പോലെ തന്നെ സ്‌റ്റോറികൾക്കും പബ്ലിക്ക് ആയി കമന്റ് ചെയ്യാം. സേ്റ്റാറികൾ പോലെ തന്നെ പരിമിതയ സമയത്തേക്ക് മാത്രമേ കമന്റും കാണാൽ കഴിയൂ. മെറ്റ സിഇഒ സക്കർബർഗ് ആണ് പുതിയ അപ്‌ഡേറ്റിനെ കുറിച്ച് എക്‌സിൽ പങ്കുവച്ചത്.
പോസ്റ്റുകൾക്ക് കമന്റ് ഇടുന്നതുപോലെ തന്നെ ഇനി സ്‌റ്റോറികൾക്ക് കമന്റ് ഇടാം. 24 മണിക്കൂർ ആണ് സ്‌റ്റോറിയുടെ സമയപരിമിതി. അത്ര സമയം തന്നെയാണ് കമന്റിന്റെയും സമയം. സ്റ്റോറി അപ്രത്യക്ഷമാകുന്നതിനോടൊപ്പം കമന്റും ഇൻസ്റ്റഗ്രാമിൽ നിന്നും അപ്രത്യക്ഷമാകും.
സ്‌റ്റോറിക്ക് പ്രതികരിക്കാനുള്ള ഒപ്ഷൻ നേരത്തെ തന്നെ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് സ്വകാര്യമായി സേ്റ്റാറി ഇട്ട വ്യക്തിയുടെ ചാറ്റ് ബോക്‌സിൽ ആയിരുന്നു പ്രത്യക്ഷപ്പെടുക. എന്നാൽ, ഇനിമുതൽ സ്റ്റോറിക്ക് കമന്റ് ചെയ്യുമ്പോൾ അത് പബ്‌ളിക്ക് ആയിരിക്കും. മറ്റ് യൂസേഴ്‌സിനും ഈ കമന്റ് കാണാൻ കഴിയും. എന്നാൽ, കമന്റ് മറ്റുള്ളവർ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിംഗ്‌സിലൂടെ തീരുമാനിക്കാം.
Discussion about this post