തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ പ്രതികരിക്കാതെ ജീവനക്കാർ. സർക്കാർ ജീവനക്കാരിൽ പകുതിയോളം പേരും സാലറി ചലഞ്ചിൽ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രമാണ്.
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ പ്രതികരിക്കാതെ ജീവനക്കാർ. മൊത്തം സർക്കാർ ജീവനക്കാരിൽ പകുതിയോളം പേരും സാലറി ചലഞ്ചിൽ സഹകരിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രമാണ് . ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം.
അതേസമയം പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. ലീവ് സറണ്ടർ നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നു എന്ന പരാതിയും രൂക്ഷമാണ്.
Discussion about this post