ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ മുത്തലാഖ് ചൊല്ലി ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ അൽ മക്തൂം വിവാഹബന്ധം വേർപെടുത്തിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് ഷെയ്ഖ് മഹ്റ എമിറാത്തി വ്യവസായിയായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ വിവാഹം കഴിച്ചത്. ഈ വർഷം ജൂലൈയിലായിരുന്നു സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിവാഹ ബന്ധം വേർപെടുത്തിയത്.
ഇപ്പോഴിതാ, ഡിവോഴ്സ് എന്ന പേരിൽ പുതിയ പെർഫ്യൂം പുറത്തിറക്കിയിരിക്കുകയാണ് ഷെയ്ഖ മഹ്റ. വിവാഹ മോചിതയായി ആഴ്ചകൾ പിന്നിടുമ്ബോഴാണ് 30 കാരിയായ മഹ്റ പുതിയ പെർഫ്യൂം പുറത്തിറക്കിയത്. തന്റെ തന്നെ ബ്രാൻഡായ എം1നു കീഴിലാണ് പുതിയ ഉത്പന്നവും പുറത്തിറക്കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ ഉത്പന്നം പുറത്തിറക്കിയ വിവരം രാജകുമാരി അറിയിച്ചത്. മനോഹരമായ രീതിയിലാണ് പുതിയ ഉത്പന്നത്തിന്റെ കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത നിറത്തിലുള്ള പെർഫ്യൂം കുപ്പിയിൽ ഡിവോഴ്സ് എന്നെഴുതിയിട്ടുണ്ട്. പുതിയ പെർഫ്യൂം അധികം വൈകാതെ വിപണിയിൽ എത്തുമെന്നും മഹ്റ അറിയിച്ചിട്ടുണ്ട്.
Discussion about this post