ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്നി കൽപ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Joined Ganesh Puja at the residence of CJI, Justice DY Chandrachud Ji.
May Bhagwan Shri Ganesh bless us all with happiness, prosperity and wonderful health. pic.twitter.com/dfWlR7elky
— Narendra Modi (@narendramodi) September 11, 2024
ഗണേശോത്സവം അഥവാ വിനായക ചതുർത്ഥി ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്ന് കൂടിയാണിത്. ഗണേശോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുംബൈയിൽ 2,500-ലധികം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. കേരളത്തിലും വിവിധ ക്ഷേത്രങ്ങളിൽ ഗണേശ വിഗ്രഹ നിമജ്ജനം നടക്കും.
Discussion about this post