എറണാകുളം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.
ആരോപിക്കപ്പെട്ട സംഭവങ്ങൾ രഞ്ജിത്തിനോട് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങും.
നിലവിൽ രഞ്ജിത്തിനെതിരെയുള്ള രണ്ട് പരാതികളിലും അറസ്റ്റുണ്ടായാലും ജാമ്യം ലഭിക്കാനാണ് സാധ്യത.
പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടിയും സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തി നഗ്നചിത്രങ്ങൾ പകർത്തിയെന്നും മോശമായി പെരുമാറിയെന്നും ഒരു യുവാവും പരാതി നൽകിയിരുന്നു.
Discussion about this post