പത്തനംത്തിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങൾ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വള്ളംകളി തുടങ്ങുക. മറ്റു വള്ളംകളികളിൽ നിന്ന് വ്യത്യസ്തമായി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലെ 52 കരകളിലുള്ള ആളുകൾക്ക് മാത്രമാണ് മത്സര വള്ളംകളിയിൽ തുഴച്ചിലിന് അനുവാദമുള്ളൂ.
49 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുക. ഇതിന് ശേഷം ജലഘോഷ യാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കും. എട്ട് മന്ത്രിമാർ ആഘോഷങ്ങളിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ള കേന്ദ്രമന്ത്രിമാരും ജലമേള കാണാനെത്തും.
Discussion about this post