Thursday, February 26, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

1 year ago
in Kerala
0
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കൊച്ചി: നടി കവിയൂർ പൊന്നമ്മ (79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂർ പൊന്നമ്മ.

20ാം വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകൾ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങൾ അവതരിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂർ പൊന്നമ്മ 14ാം വയസിൽ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പിൽ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളിൽ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളിൽ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.

1960കൾ മുതൽ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയിൽ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വർഷങ്ങളിൽ തുടർച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂർ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

സ്‌ക്രീനിൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച അമ്മ-മകൻ കൂട്ടുക്കെട്ട് മോഹൻലാൽ-കവിയൂർ പൊന്നമ്മ കോംബോ ആയിരുന്നു. കിരീടത്തിലും ചെങ്കോലിലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങളിൽ മോഹൻലാലിനൊപ്പം കവിയൂർ പൊന്നമ്മ എത്തി. മലയാളത്തിൽ ഒരു കാലഘട്ടത്തിന് ശേഷം നിത്യജീവിതത്തിന്റെ ഭാഗമെന്ന നിലയിൽ കളിയായും കാര്യമായും ഉപയോഗിക്കുന്ന ‘ഉണ്ണി വന്നോ’ എന്ന ചോദ്യത്തിന്റെ മുഖമായതും കവിയൂർ പൊന്നമ്മയാണ്. ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ ആ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികൾക്ക് മറക്കാനാകില്ല.

മമ്മൂട്ടിയ്‌ക്കൊപ്പവും അമ്മ വേഷങ്ങളിൽ നടി എത്തിയിരുന്നു. പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായിരുന്നു തനിയാവർത്തനത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷിന് വിഷമൊഴിച്ച ചോറ് ഉരുട്ടി നൽകുന്ന രംഗം. ഏറ്റവും ഒടുവിൽ ആണും പെണ്ണും എന്ന ആന്തോളജിയിൽ ആഷിഖ് അബു ഒരുക്കിയ റാണിയിൽ ഇതുവരെ കാണാത്ത കവിയൂർ പൊന്നമ്മയെയായിരുന്നു മലയാളികൾ കണ്ടത്. സ്ഥിരം അമ്മ വേഷങ്ങളിൽ നിന്ന് മാറി നിഗൂഢമായ പൊട്ടിച്ചിരിയുമായി എത്തിയ ആ കഥാപാത്രം, കവിയൂർ പൊന്നമ്മയെ മലയാള സിനിമ അമ്മ വേഷങ്ങളിലേക്കായി ചുരുക്കരുതായിരുന്നു എന്ന അഭിപ്രായങ്ങൾ വരെ ഉയർത്തി.

സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമാതാവായ മണിസ്വാമിയായിരുന്നു കവിയൂർ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ൽ മണിസ്വാമി അന്തരിച്ചു. മകൾ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്

Tags: #deathFEATUREDkaviyoor ponnamma
Previous Post

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പൾസർ സുനിയെ സ്വീകരിച്ച് ആൾ കേരള മെൻസ് അസോസിയേഷൻ

Next Post

മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

Next Post
മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.