കൊല്ലം: കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് വൈകുന്നേരം ആണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.
പ്രസാദിൻ്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അവിടെ വച്ചു കയ്യിൽ കരുതിയ കത്തിയെടുത്തു പ്രസാദ് അരുണിനെ കുത്തുകയായിരുന്നു.

