ന്യൂഡൽഹി; കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധികുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചാൽ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പോലീസിൽ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചൈൽഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈൽഡ് സെക്ഷ്വൽ ആൻഡ് എക്സ്പ്ളോറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ട് വരാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്
Discussion about this post