The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

തൽക്കാലം മെ‍ഡിക്കൽ കോളജിന് കൈമാറില്ല; എം.എം. ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Neethu Newzon by Neethu Newzon
Sep 23, 2024, 05:07 pm IST
in Kerala
FacebookWhatsAppTwitterTelegram

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മെ‍ഡിക്കൽ കോളജിന് മൃതദേഹം കൈമാറുന്നതിനെതിരെ മകൾ ആശ ലോറൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇന്നു വൈകിട്ട് 4 മണിക്ക് മൃതദേഹം എറണാകുളം മെഡിക്കൽ കോളജിന് കൈമാറാനിരിക്കെയാണ് ഹർജി.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ‌ സൂക്ഷിക്കണമെന്നും മക്കളുടെ സമ്മതപത്രം ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അനാട്ടമി വിഭാഗം മേധാവിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വച്ചാണെന്നും മകൾ ആശാ ലോറൻസ് ഹർജിയിൽ പറയുന്നു. ലോറൻസിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയിൽ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറൻസ് ഹർജിയിൽ വ്യക്തമാക്കി.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ മറ്റ് 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടർന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകൻ അഡ്വ. എം എൽ സജീവൻ പറഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം എം ലോറൻസിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനും വ്യക്തമാക്കി.

സഹോദരി സുജാതയും താനും മൃതദേഹം കൈമാറുന്നതിന് സമ്മതപത്രം നൽകിയിരുന്നു എന്നാണ് മകൻ എം എൽ സജീവൻ പറയുന്നത്.

Tags: dead-bodyFEATUREDmm lawrence
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Fortune Mouse Button Trial: Jogue Grátis E Aprenda!

Fortune Mouse Button Depósito One Actual: A Few Sites Para Jogar Em 2025

On-line On Line Casino Greatest Real Cash On-line Casino Levelup Using Enjoyment In Buy To The Particular Subsequent Stage

Levelup Online Casino Review For Australians Upward In Purchase To A$8,1000 + 2 Hundred Fs

10 Best On The Internet Casino Programs Of Which Pay Real Cash Jun 2025

Ggbet Logowanie I Rejestracja Załóż Profil Na Urzędowej Stronie Www Bukmachera

Kasyno Ggbet Graj W Najistotniejsze Zabawy Hazardowe

Ggbet Pięćdziesięciu Gratisowych Spinów: Gdzie Łatwo Znaleźć Ggbet Darmowe Spiny

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies