ന്യൂഡൽഹി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കൂട്ടാക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്ക്ക് സമീപം മറ്റൊരു കസേര ഇട്ടാണ് അവർ ഇരുന്നത്.
മുഖ്യമന്ത്രിപദം രാജിവെച്ചതിലൂടെ കെജ്രിവാൾ രാഷ്ട്രീയത്തിലെ അന്തസ്സിന് മാതൃക സൃഷ്ടിച്ചുവെന്നും അതിനാലാണ് താൻ അദ്ദേഹത്തിന്റെ കസേരയിൽ ഇരിക്കാത്തതെന്നും അവർ പറഞ്ഞു.രാമായണത്തിൽ, ഭഗവാൻ രാമന്റെ പാദുകം സിംഹാസനത്തിൽവെച്ച് അനുജനായ ഭരതൻ ഭരണം നടത്തിയതുപോലെ താൻ നാലുമാസം ഡൽഹിയുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കുമെന്ന് അതിഷി കൂട്ടിച്ചേർത്തു.
സംഭവം നാടകമാണെന്ന് പരിഹസിച്ച് ബിജെപി രംഗത്തെത്തി. അതിഷി അവരുടെ മുഖ്യമന്ത്രിക്കസേരയ്ക്കു സമീപം ഒരു ആളില്ലാക്കസേര ഇട്ടാണ് ഇന്ന് അധികാരമേറ്റത്. അതിന്റെ അർഥം അതിഷി ഡൽഹി സർക്കാരിലെ മൻമോഹൻ സിങ്ങാണെന്നും യഥാർഥ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആണെന്നുമാണ്, ബിജെപിയുടെ ഐടി സെൽ അദ്ധ്യക്ഷൻ അമിത് മാളവ്യ പരിഹസിച്ചു.
Discussion about this post