തൃശൂർ: സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല.
പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പി വി അൻവറിന്റെ പേരെടുത്തു പറയാതെ വിമർശിച്ചു. തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൂടാതെ തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാളെ തന്റെ കയ്യിൽ എത്തുമെന്നും.
കൂടുതൽ വിവരങ്ങളെക്കുറിച്ച് ഇപ്പോൾ തനിക്ക് വ്യക്തമല്ലെന്നും, അതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 24 നു മുൻപ് ലഭിക്കണമെന്നായിരുന്നു താൻ ഉത്തരവിട്ടത്.
Discussion about this post