ബെയ്റൂട്ട്: തിങ്കളാഴ്ച ഇസ്രയേൽ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
വരും ദിവസങ്ങളിലും തീവ്രവാദ സംഘടനയായ ഹിസ്‌ബൊള്ളയുടെ പ്രധാന നേതാക്കളെയും കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി രൂക്ഷമായ ആക്രമണം ഉണ്ടാകും എന്ന സൂചന തന്നെയാണ് ഇസ്രായേൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ഹിസ്‌ബൊള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ട് . ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.
ലെബനൺ തീരദേശനഗരമായ ടയറിൽ ഇസ്രയേൽ ബോംബ് വർഷം തുടരുകയാണ്. നഗരത്തിൽ നിന്ന് ബയ്റൂത്തിലേക്ക് ആളുകൾ പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. 800-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെയായിരുന്നു ആക്രമണം
Discussion about this post