The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

എന്താണ് നടൻ സിദ്ദിഖ് നേരിടാൻ പോകുന്ന ലൈംഗികശേഷി പരിശോധന?! ഹൈകോടതിയുടെ നിർദ്ദേശങ്ങൾ എന്തൊക്കെ?

Neethu Newzon by Neethu Newzon
Sep 24, 2024, 04:55 pm IST
in Kerala
FacebookWhatsAppTwitterTelegram

പീഡനക്കേസുകളും ബലാത്സംഗക്കേസുകളും വാർത്തയാകുമ്പോൾ പലപ്പോഴും ഉയർന്നുകേൾക്കുന്ന ഒന്നാണ് ലൈംഗികശേഷി പരിശോധന. ഇപ്പോഴിതാ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി കൊണ്ട് നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സിദ്ദിഖിൻറെ ലൈംഗികശേഷി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈകോടതി.

കാലങ്ങളായി പല തെറ്റിദ്ധാരണകളും ഈ പരിശോധനയെ ചുറ്റിപ്പറ്റി സാധാരണക്കാർ മനസിൽവച്ച് പുലർത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു വ്യക്തിയുടെ ലൈംഗികശേഷി തെളിയിക്കാൻ നടത്തുന്ന പരിശോധനയാണിത്. ബലാത്സംഗം പോലുള്ള കേസുകളിലെ പ്രതികളെയാണ് ഈ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കുറ്റകൃത്യം ചെയ്യാൻ ശാരീരികമായി പ്രതിയ്ക്ക് ശേഷിയുണ്ടോ എന്ന് അറിയാനാണ് പരിശോധന. ലൈംഗികാതിക്രമ കേസുകളിൽ ചില പ്രതികൾ തങ്ങൾക്ക് ലൈംഗികശേഷി ഇല്ലെന്ന് വരെ വാദിക്കാൻ ശ്രമം നടത്താറുണ്ട്. ഇത്തരത്തിലുള്ള വാദത്തിനെതിരെയുള്ള തെളിവാണ് ലൈംഗികശേഷി പരിശോധന അഥവാ പൊട്ടൻസി ടെസ്റ്റ്.

പൊട്ടൻസി ടെസ്റ്റുകൾക്കായി പലരീതികൾ അവലംബിക്കാറുണ്ട്. സെമൻ അനാലിസിസ്,പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്,വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ എന്നിവയാണവ.

സെമൻ അനാലിസിസ്

പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതിൽ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ പരിശോധിക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. പുരുഷന്റെ ലൈംഗികശേഷി നിർണയിക്കുന്നതിൽ ബീജത്തിന്റെ അളവിന് നിർണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാൽ ഉദ്ധാരണശേഷിയെ വിലയിരുത്താൻ ഈ പരിശോന അപര്യാപ്തമെന്നാണ് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

വിഷ്വൽ ഇറക്ഷൻ എക്‌സാമിനേഷൻ

പുരുഷന്റെ വൃഷണത്തെയാണ് പരിശോധനയ്ക്കായി വിധേയമാക്കുന്നത്. ഉത്തേജിതമായ സമയത്തും ഉത്തേജനം കുറഞ്ഞ സമയത്തുമുള്ള പെനിസിന്റെ മാറ്റം ഡോക്ടർമാർ പരിശോധിക്കുന്നു. ഏതെങ്കിലും തകരാറുകളും അല്ലെങ്കിൽ പരിക്കുകൾ പരിശോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.രാവിലെകളിലോ, ഉറക്കത്തിലോ സംഭവിക്കുന്ന ഉദ്ധാരണവും ഈ പരിശോധനയിൽ വിലയിരുത്തും.

പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്

ഉദ്ധാരണശേഷി വിലയിരുത്തുന്നതിന് ഏറ്റവുമധികം സഹായകമാകുന്ന പരിശോധനാരീതിയാണ് പീനൈൽ ഡോപ്ലർ അൾട്രാസൗണ്ട്. ലിംഗത്തിൽ മരുന്ന് കുത്തിവച്ച ശേഷം പല തവണകളായി അൾട്രാസൗണ്ട് സ്‌കാൻ ചെയ്യുന്നതാണ് ഈ രീതി. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിന്റെ ഗതി മനസ്സിലാക്കാനാണ് ഇത് ചെയ്യുന്നത്. എത്ര അളവിൽ, എത്ര ശക്തമായിട്ടാണ് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം എന്ന് അറിയാനുള്ള പരിശോധനയാണിത്.

ഇത്കൂടാതെ രക്തപരിശോധന,എൻപിടി,ഹോർമോൺ പരിശോധന എന്നിവയും നടത്തുന്നു.

രക്തപരിശോധന: പ്രമേഹമോ, വൃക്കസംബന്ധമായ രോഗങ്ങളോ കുറ്റാരോപിതനായ വ്യക്തിയുടെ ലൈംഗികക്ഷമതയെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനയാണിത്.

എൻപിടി

റിജിസ്‌കാൻ മോണിറ്ററിങ്ങ്- ഉറക്കത്തിലൊ ഉണരുമ്പോഴോ പെട്ടന്ന് ഉദ്ധാരണം ഉണ്ടാകുന്നുണ്ടോ എന്നറിയാനായി നടത്തുന്ന പരിശോധന

ടെസ്റ്റിസ്റ്റിറോൺ

പുരുഷ ഹോർമോണായ ടെസ്റ്റിസ്റ്റിറോണിന്റെ രക്തത്തിലെ അളവ് അറിയാനായി നടത്തുന്ന പരിശോധനയാണിത്.

പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടർന്ന് ഇതി പിന്നീട് വിലക്കി.

Tags: actor sidhiqFEATUREDSexual Potency Test
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

System Kodowania Promocyjny Vulkan Vegas Casino: Bonusy I Zniżki

Vulkan Vegas Kasyno Przez Internet Recenzja, Bonusy I Reklamy

Nadprogram Vulkan Vegas: Kody Rejestracyjne + Zniżki Z Brakiem Depozytu

Blaze Application Download Apostas Apk Afin De Android E Ios

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies