ഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന് അവസാനമാകുന്നു. അർജുൻ ഓടിച്ചിരുന്ന വാഹനം ഇപ്പോൾ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലഭിച്ചിരിക്കുകയാണ്. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. പിന്നാലെ ലോറി തങ്ങളുടേതെന്ന് സ്ഥിരീകരിരിച്ച് ഉടമ മനാഫ്.
ലോറിയുടെ കാബിനിൽ നിന്ന് നിലവിൽ മൃതദേഹം പുറത്തെടുത്ത് ബോട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കണ്ട് മാസത്തിലേറെയായി വെള്ളത്തിൽ കിടന്ന മൃതദേഹം അഴുകിയ. നിലയിലാണ് കാണപ്പെട്ടത്. കരയിലെത്തിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റാനാണ് തീരുമാനം.
കാണാതായി 71-ാം ദിവസം പിന്നിട്ട ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്ജുന് ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
Discussion about this post