The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘കാല് വെട്ടിക്കൊണ്ടുപോയാൽ വീൽചെയറിൽ വരും’; സിപിഎമ്മിനെ വെല്ലുവിളിച്ച് പിവി അൻവർ

Neethu Newzon by Neethu Newzon
Sep 30, 2024, 08:49 am IST
in Kerala
FacebookWhatsAppTwitterTelegram

മലപ്പുറം: പോലീസിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് പി.വി അൻവർ എംഎൽഎ. തന്റെ പേര് പി വി അൻവർ എന്നായതുകൊണ്ടാണ് വർഗീയ വാദിയാക്കുന്നതെന്ന് പി വി അൻവർ എംഎൽഎ. മലപ്പുറത്ത് അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസിയായതുകൊണ്ട് ആരും വർഗീയ വാദിയാകില്ലെന്നും അൻവർ പറഞ്ഞു. വൻ ജനാവലിയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഉള്ളത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.

പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.

‘കാല് വെട്ടി നിങ്ങൾ കൊണ്ടു പോയാൽ വീൽ ചെയറിൽ ഞാൻ വരും. വെടിവച്ച് കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. ഞാൻ ഒരുങ്ങി നിൽക്കുകയാണ്. ഓരോ മണിക്കൂറും ഞാൻ തയാറെടുക്കുകയാണ്. നാളെ ഈ നാടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് വെടി കൊണ്ട് ഞാൻ വീഴും. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ഈ പോരാട്ടത്തിൽ നിന്നും പിന്തിരിയരുതെന്നും’ അൻവർ പറഞ്ഞു.

സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്. ചന്തക്കുന്നിൽ നിന്നും വൻ ജനാവലിക്കൊപ്പം പ്രകടനമായാണ് അൻവർ യോഗ സ്ഥലത്തേക്ക് എത്തിയത്. അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഓം ഓം ശാന്തി, അസലാമു അലൈക്കും, ലാൽസലാം സഖാക്കളെ…എന്നാണ് പ്രസംഗം കേൾക്കാനെത്തിവയരെ അഭിസംബോധന ചെയ്തത്.

മതവിശ്വാസി ആയതുകൊണ്ട് അവൻ വർഗീയവാദിയാകുന്നില്ല. അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതാണ് പ്രശ്‌നം. പേര് അൻവർ എന്നതായതുകൊണ്ടാണ് വർഗീയവാദിയാക്കുന്നത്. സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അൻവർ പറഞ്ഞു.

കേരളം സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണെന്നും അൻവർ പറഞ്ഞു.

Tags: FEATUREDpv anwar mla
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Fatboss Casino, Essentiel Jeux Des Plus Élevé Fournisseur

Fatboss Casino Opinion 2025 Bonus 100% Max 1 Essentiel + Essentiel Spins

Casino Fatboss Français ️ Avis Et Connexion En Bonus Et Retrait

Betano Software: Asi Como Baixar Aplicativo Zero Android Apk E Ios

Betano Application: Tais Como Baixar O Aplicativo E Arriesgar Pelo Celular

Betano Application: Como Baixar O Betano Apk Em 2025?

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies