തിരുവനന്തപുരം: വീണ്ടും മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപോയി. തിരുവനന്തപുരം മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങുകൾ പിന്നെയും ചാടിപ്പോയത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ ചാടിയത്. നേരത്തെ ചാടിപ്പോയി തിരികെയെത്തിച്ച കുരങ്ങുകൾ ഉൾപ്പെടെയാണ് ഇപ്പോൾ ചാടിപ്പോയത്
ഇന്ന് രാവിലെ മുതലാണ് കുരങ്ങുകളെ കാണാതായത്. കൂട്ടിൽ ഉണ്ടായിരുന്ന ഒരു ആൺകുരങ്ങ് മാത്രമാണ് മൃഗശാലയിൽ അവശേഷിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. അതേസമയം കുരങ്ങുകൾ മൃഗശാലയുടെ സമീപ പരിസരത്ത് തന്നെയുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് . ഇവരെ പിടികൂടി തിരികെ എത്തിക്കാൻ ശ്രമിക്കുകയാണ്. ഇവയെ മയക്കുവെടി വെച്ച് പിടികൂടിയാൽ താഴെ വീണ് കുരങ്ങുകൾക്ക് ജീവഹാനി സംഭവിക്കാം എന്നും അധികൃതർ കൂട്ടച്ചേർത്തു.
ഒന്നരവർഷം മുൻപാണ് സമാനമായ രീതിയിൽ കുരങ്ങുകൾ മൃഗശാലയിൽ നിന്ന് ചാടി പോയത്. മൃഗങ്ങളെ സന്ദർശകർക്ക് കാണിക്കാനായി തുറന്ന് വിട്ടപ്പോഴാണ് അന്ന് കുരങ്ങുകൾ ചാടി പോയത്. പിന്നീട് പിടികൂടുകയായിരുന്നു.

Discussion about this post