ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ നടക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണിത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ നമ്മുടെ ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുനേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഫോൺ വഴി ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യുമായി സംസാരിച്ചിരുന്നു. ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ലെന്നതാണ് ഇന്ത്യയുടെയും നിലപാട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദം ഒരു കാലത്തും അംഗീകരിക്കാൻ സാധിക്കില്ല.”- പ്രധാനമന്ത്രി കുറിച്ചു.
ഭീകരവാദം ഇല്ലാതാക്കുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണെന്നും നെതന്യാഹുവിനോട് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നൽകും. ലോകത്തിന്റെ സമാധാനവും സുസ്ഥിരതയുമാണ് ഭാരതത്തിന്റെയും ലക്ഷ്യം. അതിനായി എല്ലാവിധ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബന്ദികളാക്കപ്പെട്ടവരെ എത്രയും പെട്ടന്ന് സുരക്ഷിതമായി മോചിപ്പിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം നെതന്യാഹുവിനോട് പറഞ്ഞു.
Discussion about this post