The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര

Neethu Newzon by Neethu Newzon
Oct 1, 2024, 11:03 am IST
in India
FacebookWhatsAppTwitterTelegram

മുംബൈ: മഹാരാഷ്ട്ര സർക്കാർ പശുവിനെ ‘രാജ്യമാത’യായി പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് പ്രഖ്യാപനം. ഹിന്ദുമതത്തിൽ പശുവിനുള്ള പ്രാധാന്യം പരിഗണിച്ചാണ് പ്രഖ്യാപനം എന്ന് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ പറഞ്ഞു.

പശുക്കൾ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ആത്മീയ, ശാസ്ത്രീയ, സൈനിക പ്രാധാന്യവും ചരിത്രകാലം മുഴുവനും ആ പ്രാധാന്യം പുലർത്തിയിട്ടുണ്ടെന്നും എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

“പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്, അതിനാൽ പശുവിന് ‘രാജ്യമാത’ പദവി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഈ പ്രഖ്യാപനത്തെ കുറിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്.

#WATCH | Mumbai: Maharashtra Deputy CM Devendra Fadnavis says, “Indigenous cows are a boon for our farmers. So, we have decided to grant this (‘Rajya Mata’) status to them. We have also decided to extend help for the rearing of indigenous cows at Goshalas.” pic.twitter.com/ido9Z1RNmP

— ANI (@ANI) September 30, 2024

ഇന്ത്യയിലുടനീളം പരമ്പരാഗത ഗോവംശങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവിനെക്കുറിച്ച് ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ ദേശീയ ഗോവംശങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും അംഗീകരിക്കണം. ഹിന്ദുമതത്തിലെ ധാർമിക-സാംസ്കാരിക മൂല്യം മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിൽ, പ്രത്യേകിച്ച് കൃഷിയിലും ഇവ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

പശുവിന്റെ ചാണകം മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിച്ച് കൃഷിയ്ക്ക് ഉപയോഗിക്കപ്പെടുത്തുന്നു.‌കൃഷിയിലൂടെ പോഷക ഗുണം കൂട്ടുന്നതിലും ഇത് സഹായകമാണ്. പശുവിന്റെ പാൽ മനുഷ്യശരീരത്തിന് വളരെ ഗുണം ചെയ്യുന്നതായും പശുവിന്റെ മൂത്രം പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നതായി സർക്കാർ വിശദീകരിക്കുന്നു

പശുക്കൾക്കുള്ള പരമ്പരാഗത ആരാധന മുൻനിർത്തിയാണ് സർക്കാർ നിലപാട്. പ്രത്യേകിച്ച് ഹിന്ദുമതത്തിൽ പശുവിനെ ആരാധനയ്ക്കായി ഉപയോഗിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരമ്പരാഗത ഗോവംശങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഉത്തരവ് പറയുന്നു.

മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്ക്, നവംബറിലാണ് തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്.

Tags: #MaharashtracowFEATUREDrajya mata
ShareSendTweetShare

Related News

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

ഇന്ത്യക്കാരെ സ്റ്റുഡന്‍റ് വിസയിലെത്തിച്ച് അതിർത്തി കടത്തൽ; കാനഡയിലെ 260 കോളജുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നു-  ഇഡി

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies