മലപ്പുറം: പുതിയ പാർട്ടി പ്രഖ്യാനവുമായി പി വി അൻവർ. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാമനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും അൻവർ പറഞ്ഞു.
മതസൗഹാർദ്ദത്തോടെയാണ് പാർട്ടി രൂപീകരിക്കുക. പിന്നോക്കക്കാരെയും കൂട്ടിചേർത്ത് ആയിരിക്കും പാർട്ടി കൊണ്ടുവരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ഒഞ്ഞടിക്കുകയും ചെയ്തു. ഇന്നലെയുണ്ടായ മുഖ്യമന്ത്രിയുടെ പ്രവർത്തനകൾ നാടകമാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നാടകീയ ഭാവമാണ്. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്മെൻര് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ്ട് ആദ്യം മുഖ്യമന്ത്രി ഇത് ഒന്നും പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post