ഇന്ത്യയിലെ വാഹനവിപണിയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സുപ്രധാന സാന്നിധ്യമാകാൻ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് കഴിഞ്ഞിരുന്നു. പല കോണിൽ നിന്നും വിമർശനങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും ഇതൊന്നും വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ല. ഉത്സവ സീസണായതോടെ നിരവധി ഓഫറുകളും ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് കമ്പനി നൽകുന്നുണ്ട്.
ആമസോണും ഫ്ലിപ്‌കാർട്ടും ഉൾപ്പടെ വിൽപനയിൽ രംഗത്തുണ്ട്. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയിലൂടെ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഒല എസ്1 പ്രൊ
എലക്ട്രിക്ക് സ്കൂട്ടറുകൾക്കിടയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള മോർലാണ് ഒല എസ്1 പ്രൊ. 1.24 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാകും. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്താൻ 2.6 സെക്കൻഡുകൾ മാത്രമാണ് ആവശ്യം. 11 കിലോ വാട്ട് ഇലക്ട്രിക്ക് മോട്ടോറിലാണ് സ്കൂട്ടറിന്റെ പ്രവർത്തനം. ഒറ്റ ചാർജിൽ 195 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൂന്ന് വർഷം വരെയാണ് വാറന്റി അല്ലെങ്കിൽ 40,000 കിലോമീറ്റർ വരെ.
ഒല എസ്1 എക്‌സ്
ഒല എസ്1 എക്‌സ്, എസ്1ന്റെ ചെറിയ വേർഷനാണെന്ന് പറയാനാകും. 67,999 രൂപയാണ് എക്സ് ഷോറൂം വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്. ഒന്ന് രണ്ട് കിലോവാട്ടും, മറ്റൊന്ന് മൂന്ന് കിലോവാട്ടും. ഒറ്റചാർജിൽ 151 കിലോമീറ്റർ വേഗതവരെയാണ് കമ്പനി നൽകുന്ന വാഗ്ദാനം. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്.
ബജാജ് ചേതക്ക്
ബജാജ് ചേതക്ക് 3201, 2903 മോഡലുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമാണ്. ചേതക്ക് 3201ൽ 123 കിലോമീറ്റർ വരെയാണ് ഒറ്റ ചാർജിൽ സഞ്ചരിക്കാൻ സാധിക്കുക. മണിക്കൂറിൽ 63 കിലോമീറ്ററാണ് പരമാവധി വേഗത. 95,998 രൂപയാണ് എക്സ് ഷോറൂം വില.
അമൊ ഇൻസ്‌പയറർ
49,989 രൂപയാണ് ഇൻസ്‌പയററിന്റെ എക്‌സ് ഷോറൂം വില. ഒറ്റ ചാർജിൽ 60 കിലോമീറ്റർ വരെയാണ് സഞ്ചരിക്കാൻ കഴിയുക. ആമസോണിൽ ലഭ്യമാണ്.
Discussion about this post