ന്യൂഡൽഹി: കൊച്ചി കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 155-ാമത് ഗാന്ധി ജയന്തി , ശുചിത്വ ഭാരത ദൗത്യം പത്താം വാർഷികം എന്നിവയോട് അനുബന്ധിച്ച് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിലാണ് കൊച്ചിയിലെ ബ്രഹ്മപുരത്ത് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) നിർമിക്കുന്ന കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റിൻ്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി വിർച്യുൽ ആയി നിർവഹിച്ചത്.
ചടങ്ങിനിടെ, രാജ്യത്തുടനീളമുള്ള കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാൻ്റുകളുടെ തറക്കല്ലിടലും സമർപ്പണവും ഉൾപ്പെടെ നിരവധി ശുചിത്വ പദ്ധതികൾക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു
ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ മലിനീകരണവും അടിക്കടിയുള്ള തീപിടുത്തവും ലഘൂകരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ വിതരണം ചെയ്യുന്ന 150 മെട്രിക് ടൺ ജൈവമാലിന്യം ഈ പ്ലാൻ്റ് പ്രതിദിനം സംസ്കരിച്ച് ,കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കും . കൊച്ചി നഗരസഭയും കേരള ഗവണ്മെന്റും നൽകിയ 10 ഏക്കർ സ്ഥലത്താണ് കൊച്ചി സിബിജി പ്ലാൻ്റ് സ്ഥാപിക്കുന്നത്.
സംസ്ഥാന വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, കൊച്ചി നഗരസഭാ മേയർ അഡ്വ.അനിൽകുമാർ.എം ജില്ലാ ഭരണകൂടത്തിൻ്റെയും ബിപിസിഎല്ലിൻ്റെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ ബ്രഹ്മപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.
Discussion about this post