തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് യുവതിക്ക് വണ്ണം കുറയ്ക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് പിടിയിൽ. പാരിപ്പള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും വിദഗ്ദനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ യുവതിയെ വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയയാക്കിയത്. വണ്ണം കുറയ്ക്കാനായി ആദ്യം ഒരു ശസ്ത്രക്രിയ നടത്തി. അതിനു ശേഷം 2023 ജൂൺ 11 ന് വീണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ ഗുരുതര അണുബാധയുണ്ടാവുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു.വേദന കൂടി ജീവനു തന്നെ ഭീഷണിയാകുമോ എന്ന് ഭയന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കടവന്ത്ര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

