കൊച്ചി; സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ . ഇന്നലെ ഗ്രാമിന് 7,120 രൂപയായിരുന്നു വില. പവന് 56,960 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്. സെപ്റ്റംബർ മാസത്തിലെ കയറ്റിറങ്ങൾക്ക് ശേഷം സ്വർണ്ണ വില കുതിക്കുന്നതാണ് വിപണിയിൽ ദൃശ്യമാവുന്നത്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു.
അതെ സമയം സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. സെപ്റ്റംബർ 5 വരെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്

