കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനും, പീഡനത്തിനുമെതിരെ സമരം നടത്തി ശ്രദ്ധേയയായ കണ്ണൂരിലെ ചിത്ര ലേഖ(48 ) അന്തരിച്ചു. ഏറെ കാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പയ്യന്നൂർ എടാട്ട് സ്വദേശിയാണ്.
ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തർക്കങ്ങൾ ഉണ്ടായിരുന്നു.സിപിഎമ്മിനെതിരെ ജാതി വിവേചനം ആരോപിച്ചുള്ള ചിത്ര ലേഖയുടെ സമരം കേരളത്തിൽ ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. പിന്നിൽ സി.പി.എം. ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു
പയ്യന്നൂരിലെ താമസ സമയത്ത് സിപിഎമ്മിന്റെ ഊര് വിലക്കും, അക്രമവും നേരിട്ട ചിത്ര ലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു
Discussion about this post