The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

നവജാതശിശു പേവിഷ ബാധയേറ്റ് മരിച്ചു; മുറിയിൽ നിന്ന് വവ്വാലിനെ കണ്ടെത്തി

Neethu Newzon by Neethu Newzon
Oct 5, 2024, 12:10 pm IST
in World
FacebookWhatsAppTwitterTelegram

ടൊറൊന്റോ: പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. കാരണം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത് വവ്വാലുകളെ. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. കിടപ്പുമുറിയിൽ വച്ച് കുഞ്ഞിനെ വവ്വാൽ കടിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് രക്ഷിതാക്കളുടെ മറുപടി. ഹാൽഡിമാൻഡ് നോർഫോക്ക് ആരോഗ്യ വകുപ്പാണ് കുഞ്ഞിന് പേവിഷ ബാധയേറ്റ് മരണം സംഭവിച്ച കാര്യം പുറത്തെത്തിച്ചത്.

മരിച്ച കുഞ്ഞിന്റെ പേര് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. കുഞ്ഞിന്റെ മുറിയിൽ വവ്വാലിനെ ഒരിക്കൽ പോലും കാണാതിരുന്നതിനാലും കുഞ്ഞിന്റെ ശരീരത്തിൽ എന്തെങ്കിലും കടിയേറ്റതിന്റെ അടയാളങ്ങൾ ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ റാബീസ് സാധ്യതയേക്കുറിച്ച് ചിന്തിച്ചതുമില്ല. അടുത്തിടെ പനി ബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുഞ്ഞിന് പേവിഷ ബാധയേറ്റതായി വ്യക്തമാവുന്നത്. 1967ന് ശേഷൺ ആദ്യമായാണ് ഒന്റാരിയോ പ്രവിശ്യയിൽ വീടിന്റെ സാഹചര്യത്തിൽ ഒരാൾ പേവിഷ ബാധയേറ്റ് മരിക്കുന്നത്. സെപ്തംബർ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പേവിഷ ബാധയേറ്റ മൃഗങ്ങളിൽ നിന്നാണ് സാധാരണ ഗതിയിൽ മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലുകൾ, ചെന്നായ, കുറുക്കൻ, റക്കൂണുകൾ എന്നിവയുടെ അടക്കം ഉമിനീരിലൂടെയാണ് പേവിഷ ബാധ പകരുന്നത്. തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായി ബാധിക്കുന്ന പേവിഷ ബാധയേറ്റ് രോഗലക്ഷണം പ്രത്യക്ഷമായാൽ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്.

1924 മുതൽ 28 പേവിഷ ബാധ സംഭവങ്ങളാണ് കാനഡയിലെ ആറ് പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാവരും മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോർട്ട്. കാനഡയിലെ മനുഷ്യരിൽ പേവിഷ ബാധയേൽക്കാൻ പ്രധാന കാരണം വവ്വാലുകളാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

Tags: DiedFEATUREDnewborn baby
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies